Aroma Fresh / Inauguration ad


വിഷരഹിത ഭക്ഷ്യോത്‌പന്ന വിപണനകേന്ദ്രം തുറന്നു


തിരുവനന്തപുരം: കീടനാശിനികള്‍ ഉപയോഗിക്കാതെ കൃത്യതാ കൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ ശ്രേണിയൊരുക്കി അരോമ ഫ്രെഷ് വില്പനശൃംഖല തുടങ്ങി. തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് അരോമ ഫ്രെഷിന്റെ ആദ്യ വില്പനശാല ചലച്ചിത്രതാരം സുഹാസിനി ഉദ്ഘാടനം ചെയ്തു. ഓരോ മൂന്ന് മാസം കൂടുമ്പോഴും പുതിയ ഒരു വില്പനശാലവീതം തുറക്കും.



മാസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ നടന്ന പ്രോഡക്ട് ലോഞ്ചിങ്ങില്‍ കൃഷിമന്ത്രി കെ.പി.മോഹനന്‍ ലോഗോ പ്രകാശനം ചെയ്തു. മന്ത്രി അനൂപ് ജേക്കബ് വെബ്‌സൈറ്റിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മേയര്‍ അഡ്വ. കെ.ചന്ദ്രിക, ജി.എസ്. ജയലാല്‍ എം.എല്‍.എ, കൗണ്‍സിലര്‍ ശാസ്തമംഗലം ഗോപന്‍, പരിസ്ഥിതി-സാമൂഹ്യപ്രവര്‍ത്തകയായ ദയാബായി, സംവിധായകന്‍ ബ്ലെസ്സി, കാര്‍ഷിക സര്‍വകലാശാല പെസ്റ്റിസൈഡ്‌സ് റെസിഡ്യൂ കണ്ടന്റ് അനാലിസിസ് വിഭാഗത്തിലെ ഡോ. തോമസ് ബിജു മാത്യു, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍, അരോമ ഫ്രഷ് സി.ഇ.ഒ. പി.കെ. സജീവ്, ഡയറക്ടര്‍ ആന്‍ സജീവ് എന്നിവര്‍ പ്രസംഗിച്ചു.

അരോമ കമ്പനി പോളിഹൗസുകളില്‍ കീടനാശിനികള്‍ ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്നവയും കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനുള്ള കൃഷിയിടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങളുമാണ് ഈ ശൃംഖലവഴി വിറ്റഴിക്കുന്നത്.

'അരോമ ഫ്രെഷ്' വിഷരഹിത ഭക്ഷ്യോല്‍പന്ന വിപണനകേന്ദ്രം സുഹാസിനി ഉദ്ഘാടനം ചെയ്യും


തിരുവനന്തപുരം: കീടനാശിനികള്‍ ഉപയോഗിക്കാതെ കൃത്യതാ കൃഷിരീതിയിലൂടെ (പ്രസിഷന്‍ ഫാമിംഗ്) ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമായി കേരളത്തില്‍ പ്രത്യേക വില്‍പനശൃംഖല തുടങ്ങുന്നു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്ന അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴിലുള്ള അരോമ ഹോര്‍ട്ടികള്‍ച്ചര്‍ പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് 'അരോമ ഫ്രെഷ്' എന്ന പേരില്‍ പച്ചക്കറി വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ വില്‍പനകേന്ദ്രം ശാസ്തമംഗലത്ത് 24, ബുധനാഴ്ച രാവിലെ 10.30ന് തുറക്കും. ചലച്ചിത്രതാരവും സംവിധായികയുമായ സുഹാസിനി നാടമുറിക്കും.

12.30ന് മാസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ അഡ്വ. കെ. ചന്ദ്രിക വിളക്കുകൊളുത്തും. കൃഷി മന്ത്രി കെ.പി. മോഹനന്‍ ലോഗോ പ്രകാശനം ചെയ്യും. ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി അനൂപ് ജേക്കബ് വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിക്കും. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുക്കും.


അരോമ കമ്പനി പോളിഹൗസുകളില്‍ കീടനാശിനികള്‍ ഉപയോഗിക്കാതെ തികച്ചും പ്രകൃതിസൗഹൃദരീതികളിലും കൃത്യതയാര്‍ന്ന കാര്‍ഷികവിദ്യകളിലൂടെയും ഉല്‍പാദിപ്പിക്കുന്ന പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമൊപ്പം കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനുള്ള കൃഷിയിടങ്ങളില്‍ നിന്നു ശേഖരിക്കുന്ന ഉല്‍പന്നങ്ങളുമാണ് ഈ ശൃംഖല വഴി വിറ്റഴിക്കുന്നത്.


ഉല്‍പന്നങ്ങള്‍ അപകടകരമായ രാസവസ്തുക്കളില്‍ നിന്നു മോചിതമാണോയെന്നത് പരിശോധിക്കാന്‍ അരോമ ഫ്രെഷ്, വെള്ളായണിയിലെ കാര്‍ഷിക സര്‍വ്വകലാശാലയുമായി ചേര്‍ന്ന് പെസ്റ്റിസൈഡ്‌സ് റെസിഡ്യു കണ്ടന്റ് അനാലിസിസ് നടത്തുന്നുണ്ട്.


കീടനാശിനി പ്രയോഗമേല്‍ക്കാത്ത വിവിധയിനം പരിപ്പുവര്‍ഗങ്ങള്‍, തിനകള്‍, ധാന്യങ്ങള്‍, തേയില, കാപ്പിപ്പൊടി, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയവയും വനത്തില്‍ നിന്നുള്ള ഉല്‍പന്നങ്ങളായ തേന്‍, മുളങ്കൂമ്പ് തുടങ്ങിയവയും പ്രകൃതിജന്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, കാരം അധികമില്ലാത്ത സോപ്പുകള്‍, സുഗന്ധതൈലങ്ങള്‍ തുടങ്ങിയവയും പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമൊപ്പം ഇവിടെ വില്‍പനയ്ക്കുണ്ടാകും.


നന്തന്‍കോട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ഓരോ ഔട്‌ലെറ്റുകള്‍ വീതം അടുത്ത രണ്ടുമാസത്തിനുള്ളില്‍ തുറക്കും. ഓരോ മൂന്നുമാസം കൂടുമ്പോഴും ഓരോ ഔട്‌ലെറ്റുകള്‍ വീതം തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷ്യോല്‍പന്നങ്ങള്‍ മിതമായ വിലയ്ക്ക് ജനങ്ങള്‍ക്കു ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അരോമ ഫ്രെഷ് ചെയര്‍മാനും സിഇഒയുമായ പി.കെ. സജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ ആദിവാസി സമൂഹങ്ങള്‍, കര്‍ഷക സംഘങ്ങള്‍, വനിത സ്വയം സഹായ സംഘങ്ങള്‍, പ്ലാന്റേഷന്‍ കമ്പനികള്‍ തുടങ്ങിയവയുമായുള്ള ബന്ധമുപയോഗിച്ചാണ് ഉല്‍പാദനവും മൂല്യവര്‍ധനവും തങ്ങള്‍ സാധ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരോമ ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായുള്ള പ്രവര്‍ത്തനമായിക്കൂടിയാണ് ഈ സംരംഭം തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തില്‍ വിപുലമായരീതിയിലുള്ള കൃത്യതാകൃഷിയുടെ (പ്രസിഷന്‍ ഫാമിംഗ്) തുടക്കക്കാരാണ് അരോമ ഹോള്‍ട്ടികള്‍ച്ചര്‍. വിളകളില്‍ നിന്നു മികച്ച വിളവു ലഭിക്കും വിധത്തില്‍ അവയുടെ വളര്‍ച്ച കൃത്യമാക്കാന്‍ ആവശ്യമായ വെള്ളവും ജൈവവളങ്ങളും ഉള്‍പ്പെടെയുള്ളവ എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്തി അതുമാത്രം നല്‍കി പരിചരിച്ചു വളര്‍ത്തുന്ന ആധുനിക കൃഷിരീതിയാണ് കൃത്യതാകൃഷി.


കൃത്യതയാര്‍ന്ന ക്രോപ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഉല്‍പാദനം ഉറപ്പുവരുത്തുന്ന സംരക്ഷിതകൃഷിയിടങ്ങളാണ് പോളിഹൗസുകള്‍. തുറസ്സായ കൃഷിയിടങ്ങളിലും കൃത്യതാകൃഷിരീതികള്‍ അവലംബിക്കുന്നുണ്ട്. വിഭവങ്ങളുടെ കാര്യക്ഷമതയാര്‍ന്ന ഉപയോഗവും മണ്ണിന്റെ വളക്കൂറു നഷ്ടപ്പെടുത്തുകയോ മണ്ണും വെള്ളവും അമിതമായ രാസപ്രയോഗത്തിലൂടെ മലിനമാക്കുകയോ ചെയ്യാത്തതും എല്ലാവിധ വളങ്ങളും ചെടികളുടെ വേരിലേക്കു ലഭിക്കും വിധത്തില്‍ പ്രയോഗിക്കുന്നതും രാസകീടനാശിനികള്‍ ഉള്‍പ്പെടെയുള്ള മാരകവിഷങ്ങള്‍ ഉപയോഗിക്കാത്തതുമാണ് ഈ കൃഷിരീതിയുടെ നേട്ടം.


ജനസംഖ്യയിലെ വര്‍ധനവും വികസനവും കൃഷിക്കാവശ്യമായ ഭൂമിയുടെയും വെള്ളത്തിന്റെയും തൊഴിലാളികളുടെയും കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. ഇവയുടെ ലഭ്യതക്കുറവുമൂലം ഉല്‍പാദനച്ചെലവ് ക്രമാതീതമായി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാര്‍ഷികമേഖലയിലെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും വിഭവങ്ങളുടെ ഉപയോഗത്തില്‍ കൃത്യത പുലര്‍ത്തുകയും ഓരോ യൂണിറ്റ് ഏരിയയിലേയും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയുമാണ് ഇതിനുള്ള പരിഹാരമാര്‍ഗമെന്ന് സജീവ് ചൂണ്ടിക്കാട്ടി.


കൊല്ലത്ത് പത്തും തിരുവനന്തപുരത്ത് എട്ടും പോളിഹൗസുകള്‍ അരോമ ഫ്രെഷിന് സ്വന്തമായിട്ടുണ്ട്. പോളിഹൗസ് ഫാമിംഗ് നടത്തുന്ന കര്‍ഷകരുമായി ബന്ധമുണ്ടാക്കി അവര്‍ക്ക് ആവശ്യമായ സാങ്കേതിക പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട് അരോമ ഫ്രെഷ്. കേരളത്തിലെയും തമിഴ്‌നാട്ടിലേയും കര്‍ണാടകത്തിലേയും ഇത്തരത്തിലുള്ള, കീടനാശിനികളുപയോഗിക്കാതെ കൃഷിചെയ്യുന്ന കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പന്നങ്ങള്‍ അരോമ ഫ്രെഷ് വിലയ്ക്കു വാങ്ങുന്നത് കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ തന്നെ തുടരാനും കൃത്യതാ കൃഷിരീതികള്‍ അവലംബിച്ചു മുന്നോട്ടുപോകാനും സഹായകമാകുന്നുണ്ട്.


വിവിധ സര്‍ക്കാരേതര സംഘടനകളുടെയും വികസന സമിതികളുടെയും സഹായത്തോടെ കൃഷിയിടങ്ങളില്‍ മികച്ച ആഭ്യന്തര ഗുണമേന്മ കൈകാര്യ സംവിധാനങ്ങളും അരോമ ഫ്രഷ് നടപ്പാക്കുന്നു. മികച്ച കാര്‍ഷിക രീതികള്‍ക്കും സുസ്ഥിര കൃഷിരീതികള്‍ക്കും ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഗ്ലോബല്‍ജിഎപി സര്‍ട്ടിഫിക്കറ്റ് ലഭിച്ചവയാണ് അരോമ ഫ്രെഷിന്റെ ഉല്‍പന്നങ്ങള്‍.


കീടനാശിനികളും രാസവസ്തുക്കളും ഉപയോഗിക്കില്ലെന്നതിനു പുറമെ അരോമ ഫ്രെഷിന് മഴവെള്ള സംഭരണം, ഭൂഗര്‍ഭജലത്തിന്റെ പുനചംക്രമണം, സുസ്ഥിരമായ ഉല്‍പാദനരീതികള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന സ്വന്തമായ ഒരു പ്രവര്‍ത്തനരീതിയും കൈമുതലായുണ്ട്.


കാര്‍ഷികമേഖലയ്ക്ക് പര്യാപ്തമായ സാങ്കേതിക വിദ്യകള്‍ ആഗോളതലത്തില്‍ തന്നെ ധാരാളമുണ്ടെങ്കിലും ഇന്ത്യയിലെ കാര്‍ഷികോല്‍പാദന മേഖലയിലേക്ക് അത് പരിമിതമായ തോതില്‍ മാത്രമേ എത്തിച്ചേര്‍ന്നിട്ടുള്ളുവെന്ന് സജീവ് പറഞ്ഞു. കാര്‍ഷികോല്‍പാദനത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള മികച്ച സാങ്കേതിക വിദ്യകള്‍ പ്രയോഗത്തില്‍ വരുത്തുകയും സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷ്യോല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിനൊപ്പം പ്രൊസസിംഗ്, ട്രാന്‍സ്‌പോര്‍ട്ടിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുമുള്ള ഒരു ശൃംഖലയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.


അരോമ ഫ്രെഷിന്റെ സുസജ്ജമായ ഗവേഷണ-വികസന വിഭാഗം കാര്‍ഷികമേഖലയില്‍ അനവധി ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആധുനികരീതികളിലൂടെയും ജൈവ കൃഷിരീതികളിലൂടെയും വിവിധ വിളകളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ബയോ കണ്‍ട്രോള്‍ ഏജന്റുകളുപയോഗിച്ചും നിയന്ത്രിത പരാഗണത്തിലൂടെയും ജലസേചനരീതികളിലൂടെയും പരമ്പരാഗത കൃഷിരീതികളുടെ പ്രയോഗത്തിലൂടെയും രോഗങ്ങളെയും കീടങ്ങളെയും തടയാനുമുള്ള മാര്‍ഗങ്ങളിലുമുള്ള ഗവേഷണങ്ങളിലാണ് ഈ വിഭാഗം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.


അരോമ ഫ്രെഷ് ഡയറക്ടര്‍ ആനി സജീവ്, സീനിയര്‍ ടെക്‌നിക്കല്‍ മാനേജര്‍ ജി.എസ്. അജിത് കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ്, പ്രൊജക്റ്റ് ഇന്‍ചാര്‍ജ് വിനയന്‍ കെ.പി. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.SUMMARY: Thiruvananthapuram, Aroma Horticulture Products Pvt Ltd, Aroma Group, launching, food products, Kerala, Sasthamangalam, actress Suhasini, Suhasini to inaugurate first Aroma Fresh outlet on July 24, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


Comments

Popular Posts