Amitabh Bachchan Kalyan Jewellers ad with Manju Warrier, Nagarjuna, Prabhu Ganesan and Shivaraj Kumar



ഇതേക്കുറിച്ച് വന്ന പത്രവാർത്തകൾ വായിക്കാൻ കണ്ടിന്യൂ റീഡിംഗ് എന്ന കണ്ണി ഞെക്കൂ :-)



News in the Hindu
The long break of 14 years from facing the arc lights was over in a flash.

Manju Warrier, one of the most popular actors in Mollywood, began her second innings with a bang as she shared the screen space with the legendary Amitabh Bachchan for the shoot of the latest ad film of Kalyan Jewellers at the Dadasaheb Phalke film city in Mumbai on Monday.

Spotted in a jeans and an attractive top, the actor got into the mould of the character with ease and her performance took over when the cameras started rolling. V.A. Sreekumar, the director of the ad-film, wanted to shoot the reaction of both Mr. Bachchan and Manju while watching a television scene.

There were no long takes as the natural actor surprised the crew and others present on the set through her versatility and poise.

“I was a bit tense how the shot will emerge especially when you are acting with an iconic figure like Amitabh Bachchan.

“But I was lucky enough to finish the take without much hiccups. I felt that Bachchan Sir was also comfortable doing the scene,” she said.

News in Manorama
മഞ്ജു വാരിയരുടെ തലയില്‍ കൈവച്ച് അമിതാഭ് ബച്ചന്‍  പറഞ്ഞു- പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ദൈവം ചിലരെ അനുഗ്രഹിക്കും. കുട്ടിയെ അതുപോലെ അനുഗ്രഹിച്ചതാകാം. ഇനിയും വലിയ ഉയരങ്ങള്‍ കാത്തിരിപ്പുണ്ട്. നന്നായിവരും. പതിനാലു വര്‍ഷത്തിനു ശേഷം മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാരിയരെ ക്യാമറയ്ക്കു മുന്നിലേക്ക് അനുഗ്രഹിച്ചുകൊണ്ടു വന്നത് അങ്ങനെ അമിതാഭ് ബച്ചന്‍ തന്നെയായി. കല്യാണ്‍ ജ്വലേ്ലഴ്സിനുവേണ്ടി വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്‌യുന്ന പരസ്യചിത്രത്തിലൂടെയാണു മഞ്ജു വീണ്ടും അഭിനയലോകത്ത് എത്തിയത്.

അമിതാഭ് സാറും ഞാനും അടുത്തിരിക്കുന്ന ചിത്രം വൈകിട്ടു കണ്ടപ്പോള്‍ കരഞ്ഞുപോയി. ഒരിക്കലും പ്രതീക്ഷിച്ചതല്ല. ദൈവം തിരിച്ചുതന്നത് എന്താണെന്നു ഞാനറിഞ്ഞു. സെറ്റില്‍ ഇരിക്കുന്പോള്‍ മനസ്സ് ശൂന്യമായിരുന്നു. എല്ലാം കഴിഞ്ഞപ്പോഴാണു ചെയ്തത് എന്താണെന്നു ബോധ്യം വന്നത്, മഞ്ജു പറഞ്ഞു. രാവിലെ മഞ്ജു ബച്ചനെ പോയി കണ്ടു കാലുതൊട്ടു വന്ദിച്ചു. കേരളത്തില്‍നിന്നു സമ്മാനമായി കൊണ്ടുവന്ന തിളങ്ങുന്ന പറ കൈമാറുകയും ചെയ്തു. പതിനാലു വര്‍ഷത്തെ ഇടവേള ഒരുനിമിഷം കൊണ്ടാണു മാഞ്ഞുപോയത്. പുതുമുഖത്തെ പ്പോലെ നേരിയ പകപ്പ് ആദ്യം മുഖത്ത്. അതിനിടെ ആ ശബ്ദമുയര്‍ന്നു- ക്യാമറ, ആക്ഷന്‍.

നിറഞ്ഞാടിയ അഭിനയ മുഹൂര്‍ത്തങ്ങളെല്ലാം ഒറ്റനിമിഷംകൊണ്ടു വീണ്ടെടുക്കു ന്നതാണു പിന്നീടു കണ്ടത്.  ബച്ചനും മഞ്ജുവും അച്ഛനും മകളുമായാണ് അഭിനയിക്കുന്നത്. മെലിഞ്ഞു സുന്ദരിയായി ജീന്‍സും ടോപ്പുമണിഞ്ഞാണു ഗൊരേഗാവ് ഫിലിം സിറ്റിയിലെ സെറ്റില്‍ മഞ്ജു എത്തിയത്.  മാതാപിതാക്കളായ ഗിരിജയും മാധവനും ഒപ്പമുണ്ടായിരുന്നു. ബച്ചനൊപ്പമിരുന്നു ചിപ്സ് കൊറിച്ചു കൊണ്ടു ടിവി കാണുന്നതായിരുന്നു ആദ്യരംഗം. റസ്റ്ററന്‍റ്, റൈഡര്‍ എന്നിവിടങ്ങളിലെ രംഗങ്ങള്‍ പിന്നീട്.

• വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയപ്പോള്‍ എന്തു തോന്നി
ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞ് അഭിനയിക്കുന്പോള്‍ സ്വാഭാവികം. എന്നാല്‍ സ്‌നേഹത്തോടെയും കരുതലോടെയുമുള്ള ബച്ചന്‍ സാറിന്‍റെ സാന്നിധ്യവും ഇടപെടലുമായപ്പോള്‍ എല്ലാം മാറി.

• മഞ്ജുവിന്‍റെ രണ്ടാം വരവ് കാത്തിരുന്ന ആരാധകരോട് എന്താണു പറയാനുള്ളത്
ഇത്രയേറെ വര്‍ഷം മാറിനിന്നിട്ടും ഒരുപാട് സ്‌നേഹിക്കുന്നവര്‍. അവര്‍ പ്രതീക്ഷി ക്കുന്നതു തിരിച്ചുനല്‍കേണ്ട ബാധ്യതയുണ്ട്. അതിനു കഴിയണേ എന്നാണു പ്രാര്‍ഥന.

• ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനത്ത്, മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനൊപ്പം രണ്ടാംവരവ്. ബോളിവുഡില്‍ കാലു കുത്താന്‍ ഇത് സഹായകമാകിലേ്ല?
ഇപ്പോള്‍ ഒന്നും പറയാനില്ല. അഭിനയത്തിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. അതിനാല്‍, നാളെ എന്താണെന്ന് പറയാനാകില്ല... ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നു എന്നുമാത്രം. ദൈവം അതതു സമയത്ത് എന്നെ കൈപിടിച്ചു നടത്തിയിട്ടുണ്ട്. ബാക്കിയെല്ലാം എന്നെ സ്‌നേഹിക്കുന്ന നിങ്ങളെല്ലാം അനുഗ്രഹ ത്തോടെ സമ്മാനിച്ചതും. തിരിച്ചുവരവ് പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. നാളെ എന്താണെന്നു പറയാനാകില്ല. ഞാന്‍ എന്നുമൊരു സാധാരണ കുട്ടി മാത്രമാ യിരുന്നു. പ്ളാന്‍ ചെയ്ത് ഒന്നും ചെയ്തിട്ടില്ല.

പ്രഭു, നാഗാര്‍ജുന, ശിവ രാജ്കുമാര്‍ എന്നിവര്‍ക്കൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള കല്യാണ്‍ ജ്വലേ്ലഴ്സ് പരസ്യങ്ങളിലും മഞ്ജു അഭിനയിക്കുന്നുണ്ട്. ചിത്രീകരണം ഇന്നും തുടരും. മഞ്ജുവിന്‍റെ പല പ്രായവും ഈ പരസ്യത്തില്‍ കാണാം.

Manju Warrier speaks about the ad


http://youtu.be/pXdOgs4Og9c

Here is the full version ad


http://youtu.be/ulXNNfuS9ow

Comments

Popular Posts