Malabar Gold Campaign

Malabar Gold
Malabar Gold
Malabar Gold
Malabar Gold
Malabar Gold





















ClientMalabar Gold
ProductWedding ornaments
AgencyTakashi/Walter
Copy goes like this

  1. Brides of India / Kerala / Traditional Hindu Bride
    മംഗല്ല്യപ്പുടവയുടെ സ്വര്‍ണശോഭയില്‍
    പാലക്കാമാലയും നാഗപടത്താലിയും അണിഞ്ഞു
    ചന്ദനത്തിരികളുടെ ദിവ്യസുഗന്ധത്തില്‍
    അവള്‍ കതിര്‍ മണ്ഡപത്തില്‍ ഇരിക്കുമ്പോള്‍
    ഒരു ആത്മബന്ധം ഊട്ടിയുറപ്പിക്കപ്പെടുകയായി.

  2. Brides of India / Karnataka / Kannadiga Bride
    സംശുദ്ധിയുടെ സ്വര്‍ണ തിളക്കമുള്ള കന്നഡ നാട് .
    മഞ്ഞളിന്റെയും കുങ്കുമത്തിന്റെയും പരിശുദ്ധിയുള്ള ഇവിടത്തെ വിവാഹങ്ങള്‍.
    അറിയും പൂവും വര്‍ഷിക്കുന്ന ഒരു വരപൂജയിലൂടെ
    അവളിതാ അവനെ സ്വന്തമാക്കുന്നു.

  3. Brides of India / Kerala / Traditional Malabar Muslim Bride
    മൈലാഞ്ചി രാവിന്റെ മധുര പ്രതീക്ഷയില്‍
    ഒപ്പനപ്പാട്ടിന്റെ ഓളങ്ങളില്‍
    മോഞ്ഞത്തി പെണ്ണിന് കല്ല്യാണം

  4. Brides of India / Tamil Nadu / Traditional Tamil Brahmin Bride
    മംഗല്യ സൂത്രത്തിന്റെ സ്വര്‍ണ ഒളിയില്‍
    മംഗളാശംസകള്‍ ഉയരുന്ന മണ പന്തലില്‍ മണ മാലയണിഞ്ഞു
    മണ മകനോടൊത്ത് ഊയലില്‍ ആടുന്ന മണ പെണ്ണേ
    നീ ദീര്‍ഘ സുമംഗലീ ഭവ:

  5. Brides of India / Kerala / Christian Bride
    മണികള്‍ മുഴങ്ങുന്നത് അവള്‍ക്കു വേണ്ടി
    പൂച്ചെണ്ടിന്റെ പുതുമണം പോലെ
    വിശുദ്ധ മന്ത്ര കോടിയുടെ സ്വര്‍ണ തിളക്കം പോലെ
    ഇതാ അവളുടെ വിവാഹം.

  6. Brides of India / Punjab / Traditional Punjabe Sikh Bride
    നിറങ്ങളില്‍ നീരാടുന്ന സ്വര്‍ണ തിളക്കം
    ഭാംഗ്ടാ നൃത്തം പോലെ വര്‍ണോജ്ജ്വലം
    ഗുരുദ്വാരകളിലെ പ്രാര്‍ഥനകള്‍ പോലെ സൌമ്യം
    അതാണ്‌ ഓരോ പഞ്ചാബീ വിവാഹവും
    സത് ശ്രീ അകാല്‍.

  7. Common copy after each intro:
    ഒരായുഷ്ക്കാലം നീളുന്ന ഈ ആത്മ ബന്ധത്തിനു
    സ്വര്‍ണ സ്പര്‍ശമേകി മലബാര്‍ ഗോള്‍ഡ്‌
    Festival details part:
    ബ്രൈഡ്സ് ഓഫ് ഇന്ത്യ ജ്വല്ലറി ഫെസ്റ്റിവല്‍ . ഇന്ത്യയിലെ ഓരോ വിവാഹ ആചാരങ്ങളിലും നവ വധു അണിഞ്ഞിരുന്ന പരമ്പരാഗത ആഭരണങ്ങള്‍ വിദഗ്ധ കലാകാരന്മാരുടെ കരവിരുതിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ ഒരു ഉത്സവമായെത്തുന്നു.
    നിങ്ങളുടെ വിവാഹാഭരണങ്ങള്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യൂ. കൈ നിറയെ സമ്മാനങ്ങള്‍ നേടൂ. ഒപ്പം 1500 നവ ദാമ്പതികള്‍ക്കായി സിങ്കപ്പൂര്‍ , മലേഷ്യ, ഊട്ടി, കൊടൈക്കനാല്‍ , മൂന്നാര്‍ , തേക്കടി, കുമരകം, ഏര്‍ക്കാട് എന്നിവിടങ്ങളിലേക്കുള്ള ഹണിമൂണ്‍ യാത്രകളും

Comments

Popular Posts